HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല. യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.

Essay on War and its effects in Malayalam

This comment has been removed by the author.

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • Entertainment
  • Nattuvartha
  • Gulf & Global
  • Digital Exclusives
  • Special Programs
  • Daily Programs
  • Weekly Programs

MMTV

Signed in as

Trending Searches

  • Palakkad bypoll
  • Chelakkara bypoll
  • Wayanad Bypoll
  • Priyanka Gandhi
  • VD Satheesan
  • Rahul Mamkootathil
  • Indian Cricket Team
  • Kannur ADM Naveen Babu

വേണ്ട, ഇനിയൊരു യുദ്ധം; ചോരയുടെ ചരിത്രം പറയുന്നത്

നിഷ പുരുഷോത്തമന്‍

നിഷ പുരുഷോത്തമന്‍

  • Published on Nov 14, 2018, 06:41 PM IST

history-ww1

TOPICS COVERED

  • loka karyam

ചരിത്രം പലപ്പോഴും ഒാര്‍മപ്പെടുത്തലുകള്‍ മാത്രമല്ല മുന്നറിയിപ്പുകള്‍ കൂടിയാണ്. ലോക ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മപ്പെടുത്തല്‍.  സംരക്ഷണവാദവും സംഘര്‍ഷങ്ങളും നിറഞ്ഞ വര്‍ത്തമാനകാല ലോകരാഷ്ട്രീയത്തിന് ചില മുന്നറിയിപ്പുകള്‍ കൂടി നല്കുന്നതായി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്‍റെ നൂറാം വാര്‍ഷികത്തില്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ലോകരാഷ്ട്രങ്ങള്‍ അനുസ്മരിച്ചു. ആദ്യം ലോകയുദ്ധചരിത്രം ചുരുക്കത്തില്‍. 

1918 നവംബർ 11 നു പാരിസില്‍ മുഴങ്ങിയ ബ്യൂഗിള്‍ ശബ്ദം മനുഷ്യരാശിയുടെ നാലുവര്‍ഷം നീണ്ട മഹാദുരിതങ്ങള്‍ക്ക് വിരാമമിടുന്നതായിരുന്നു.  സഖ്യകക്ഷികളും  ജര്‍മനിയും തമ്മില്‍ നടത്തിവന്ന കര, നാവിക, വ്യോമ തലത്തിലുള്ള പോരാട്ടം അവസാനിപ്പിച്ചു. പിന്നീട്  ഫ്രാൻസിലെ വെഴ്‌സായ് കൊട്ടാരത്തിൽവച്ച് 1919 ജൂൺ 28നു  ഒപ്പിട്ട ഉടമ്പടിയിലൂടെ ഒന്നാം ലോക യുദ്ധം അവസാനിച്ചു. ഇരു ഭാഗങ്ങളിലുമായി ഏഴുകോടി സൈനികരാണ് ഒന്നാം ലോകയുദ്ധത്തില്‍ അണിനിരന്നത്.  

ഒരുകോടിയോളം പട്ടാളക്കാർ മരണമടഞ്ഞു. മൂന്നു കോടിയിലേറെ പേർക്കു പരുക്കേറ്റു. ശാസ്‌ത്രത്തിന്റെ സകല നേട്ടങ്ങളും നരഹത്യയ്‌ക്കും നശീകരണത്തിനുമായി ആദ്യമായി ഉപയോഗപ്പെടുത്തപ്പെട്ടു.. യൂറോപ്പാണ് ലോകയുദ്ധത്തിന്‍റെ ഓര്‍മകള്‍ ഏറെയും പേറുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ യൂറോപ്പിൽ വ്യാപകമായ അന്ത:സംഘർഷങ്ങളുടെ തുടർചിത്രമായിരുന്നു ആദ്യ ലോകയുദ്ധത്തിനു വഴിയൊരുക്കിയത്. ജർമ്മനിയുടെ അസാധാരണമായ വളർച്ച സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെന്ന് അഹങ്കരിച്ചിരുന്ന ബ്രിട്ടനെ അസ്വസ്‌ഥരമാക്കിയിരുന്നു.  റഷ്യയെയും ഫ്രാന്‍സിനെയും കൂട്ടുപിടിച്ച് ബ്രിട്ടനും ഇറ്റലി-ഓസ്‌ട്രിയ, ഹംഗറി തുടങ്ങിയവരുമായി ചേര്‍ന്ന് ജര്‍മനിയും ശക്തിയുറപ്പിച്ച് കാത്തിരുന്നു. ഹംഗറിയുടെ കിരീടാവകാശി ആർച്ച് ഡ്യൂക്ക് ഫെർഡിനാൻഡും ഭാര്യയും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രിയ- ഹംഗറി സെർബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഇരു ചേരികളും രണ്ടായി തിരിഞ്ഞ് യുദ്ധം തുടങ്ങി. 

യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്. പട്ടിണിയും പകർച്ചവ്യാധികളും മൂലം ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. നഗരങ്ങൾ ശവപ്പറമ്പുകളായി. ഫാക്‌ടറികളും വ്യവസായ സ്‌ഥാപനങ്ങളും കത്തിയമർന്നു. കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമെല്ലാം വ്യപകമായി തകർക്കപ്പെട്ടു. കാർഷികരംഗം തകർന്നു. പട്ടിണിയും തൊഴിലില്ലായ്‌മയും രൂക്ഷമായി. എല്ലാ രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്‌ഥ തകർന്നു തരിപ്പണമായി. ബ്രിട്ടിഷ് കോളനിയായിരുന്ന ഇന്ത്യയ്ക് ്നഷ്ടമായത് 90,000 സൈനികരെയാണ്. യുദ്ധത്തിന്‍റെ അവസാനം ജര്‍മന്‍ സാമ്രാജ്യത്തിന്‍റെ പതനംകൂടിയായിരുന്നു. യുദ്ധക്കുറ്റം' ഏറ്റെടുക്കേണ്ടി വന്ന ജർമനിയുടെ ഭൂപ്രദേശത്തിന്റെ പത്തിലൊരു ഭാഗവും ജർമനി കയ്യടക്കിയ വിദേശകോളനികളും സഖ്യകക്ഷികൾ വീതിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനുള്ള വഴി മരുന്നിട്ടുകൊണ്ടാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചെതെന്ന് പറയാം.

ശാശ്വതസമാധാനം എന്ന സന്ദേശവുമായാണ് രാഷ്ട്രത്തലവന്‍മാര്‍ പാരിസില്‍ ഒത്തുകൂടിയത്. ദേശീയത ദേശഭക്തിയോടുള്ള വഞ്ചനയാണെന്ന് ഡോണള്‍ഡ് ട്രംപിനെയും വ്ലാഡിമിര്‍ പുടിിെയും സാക്ഷിയാക്കിപ്പറഞ്ഞ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോ സംരക്ഷണവാദത്തിനെതിരെ ആഞ്ഞടിച്ചു. പരസ്പര വിശ്വാസം ഉൗട്ടിയുറപ്പിക്കുന്ന രാജ്യാന്തര വേദികളുടെ പ്രാധാന്യവും ഉൗന്നിപ്പറഞ്ഞു ആതിഥേയന്‍.

മഞ്ഞുമൂടിയ പാരിസ് നഗരത്തില്‍ മഴയും പെയ്തെങ്കിലും യുദ്ധവീരന്‍മാരുടെ അനുസ്മരണം പ്രൗഢ ഗംഭീരമായി.  പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും ഭാര്യ ബ്രിജിത്തും ചേര്‍ന്ന് രാഷ്ട്രത്തലവന്‍മാരെ സ്വീകരിച്ചു.   വ്യത്യസ്ത വിമാനങ്ങളില് പാരിസിലിറങ്ങിയ ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അനുസ്മരണ വേദിയില്‍ ഒന്നിച്ചെത്തി. വരുന്ന വഴിയില്‍ ട്രംപിന്‍റെ വാഹനത്തിനു നേരെ അര്‍ധനഗ്നരായ യുവതികളുടെ പ്രതിഷേധവുമുണ്ടായി. യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങളുടെ രാഷ്ട്രത്തവന്‍മാരോ അവരുടെ പ്രതിനിധികളോ ഒന്നൊന്നായി വേദിയിലേക്ക്. ഒടുവില്‍ പതിനൊന്നാം മാസത്തിലെ  പതിനൊന്നാം ദിവസത്തിലെ  പതിനൊന്നാം മണിക്കൂറിലെ സമാധാനപ്പിറവിയുടെ ഓര്‍മയില്‍ ദേവാലയ മണികള്‍ മുഴങ്ങി. 

ദേശീയത ദേശഭക്തിക്ക് വിരുദ്ധമാണെന്ന് നേതാക്കളെ അഭിസംബോധന ചെയ്ത ഇമ്മാനുവല്‍ മക്രോ പറഞ്ഞു. അത് യഥാര്‍ഥ ദേശഭക്തിയെ വഞ്ചിക്കലാണ്. ഞങ്ങളുടെ കാര്യം ആദ്യം ,മറ്റുള്ളവര്‍ എന്തുമാകട്ടെയെന്ന് കരുതുന്നവര്‍ നശിപ്പിക്കുന്നത് ആ രാജ്യത്തിന്‍റെ പരമ്പരാഗത മൂല്യങ്ങളെയാണ്. ഡോണള്‍ഡ് ട്രംപിനെ സാക്ഷിയാക്കി മക്രോ ആഞ്ഞടിച്ചു.  സംരക്ഷണവാദത്തിന്‍റെ വക്താവും യുഎന്‍ അടക്കമുള്ള രാജ്യാന്തരവേദികളെ തള്ളിപ്പറയുന്നയാളുമായ ഡോണള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ടു തന്നെയായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകള്‍.  

1918ല്‍ എല്ലാ യുദ്ധങ്ങളുടെയും അവസാനമാകണമെന്ന വാക്കുമായി ഒന്നാം ലോകയുദ്ധം അവസാനിച്ചിട്ടും ഹിറ്റ്്ലറുടെ അതിദേശീയത ലോകത്തെ എങ്ങനെ രണ്ടാം യുദ്ധത്തിലേക്ക് തള്ളിവിട്ടു എന്നതാണ് മക്രോ പറഞ്ഞുവച്ചത്. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപ് നയത്തെ കുത്തി ലോകെ ഒറ്റക്കെട്ടായി നേരിടേണ്ട വിപത്തുകള്‍ അക്കമിട്ടു പറഞ്ഞ മക്രോ കാലാവസ്ഥാവ്യതിയാനവും അതില്‍ ഉള്‍പ്പെടുത്തി. 

മക്രോയുടെ പ്രസംഗത്തെ ട്രംപ് പിന്നീട് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. രാജ്യാന്തര ഐക്യത്തിനുള്ള ഒത്തു ചേരലിലും ഒറ്റയാനായി നില്‍ക്കാനായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന് താല്‍പര്യം. കൊല്ലപ്പെട്ട യുഎസ്    സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സെമിത്തേരി സന്ദര്‍ശനത്തില്‍ നിന്ന് മഴയാണെന്ന കാരണത്താല്‍ ട്രംപ് പിന്‍മാറിയതും വിമര്‍ശനങ്ങളുയര്‍ത്തി. തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ നിന്ന് ഒരു മഴയും ഈ ധീരന്‍മാരെ പിന്തിരിപ്പിച്ചിരുന്നില്ലെന്ന് ബ്രിട്ടിഷ് പ്രതിരോധമന്ത്രി തോബിയാസ് ഏള്‍വുഡ്  ട്വിറ്ററില്‍ കുറിച്ചു.  അതേസമയം ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ബന്ധം ഉൗഷ്മളമാകുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇമ്മാനുവല്‍ മക്രോയുടെയും അംഗല മെര്‍ക്കലിന്‍റെയും നീക്കങ്ങള്‍. 

അനുസ്മരണ ചടങ്ങിന് പിന്നാലെ നടന്ന സമാധാനസമ്മേളനത്തില്‍ വ്ലാഡിമിര്‍ പുടിനും തയിപ് എര്‍ദോഗനുമുള്‍പ്പടെ 80 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തപ്പോള്‍ ഡോണള്‍ഡ് ട്രംപ് വാഷിങ്ടണിലേക്ക് മടങ്ങി.പാരിസിലെ ചടങ്ങിന് പുറമെ വിവിധ ലോകരാജ്യങ്ങള്‍ സ്വനതം നിലയ്ക്കും ലോകയുദ്ധത്തിന്‍റെ രക്തസാക്ഷികളെ അനുസ്മരിച്ചു. 

Related Articles

ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം; ഇന്ത്യയിലും രാഷ്ട്രീയപ്പോര്

ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം; ഇന്ത്യയിലും രാഷ്ട്രീയപ്പോര്

 വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

ഷി ചിൻപിങ്ങിന്റെ വിശ്വസ്തനെതിരായി ‘മിടൂ’ ആരോപണം; ടെന്നിസ് താരം രംഗത്ത്

ഷി ചിൻപിങ്ങിന്റെ വിശ്വസ്തനെതിരായി ‘മിടൂ’ ആരോപണം; ടെന്നിസ് താരം രംഗത്ത്

Link Copied

  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Social Issues

  • russia ukraine war
  • Social issues
  • Social Media

യുദ്ധം ഒരുവര്‍ഷം തികയുമ്പോള്‍; പടക്കോപ്പുകള്‍ നിറഞ്ഞ ആയുധപ്പുരയായി യുക്രൈന്‍

സിസി ജേക്കബ്, 24 february 2023, 10:04 am ist.

War

പ്രതീകാത്മക ചിത്രം | Photo: AFP

2022 ഫെബ്രുവരി 24-ന്‌ പുലർച്ചെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ സൈന്യം യുക്രൈനിൽ കടന്നുകയറി. യുക്രൈനെ നിരായുധീകരിക്കുക, നാസികളിൽനിന്ന്‌ മോചിപ്പിക്കുക, കിഴക്കൻ അതിർത്തിയിലെ റഷ്യൻ വിഘടനവാദികളുടെ കേന്ദ്രമായ ഡോൺബാസിലെ ‘വംശഹത്യ’ക്കു പകരംചോദിക്കുക, യുക്രൈൻ നാറ്റോയിൽ ചേരുന്നതു തടയുക -ഇതെല്ലാമായിരുന്നു ‘പ്രത്യേക സൈനിക നടപടി’ക്കുള്ള പുതിന്റെ കാരണങ്ങൾ.

യുദ്ധം ഒരുവർഷം തികയുമ്പോൾ അത്യാധുനിക പടക്കോപ്പുകൾ നിറഞ്ഞ ഒരായുധപ്പുരയായിരിക്കുന്നു യുക്രൈൻ. നാസികളെന്നു പുതിൻ വിശേഷിപ്പിച്ച തീവ്ര വലത് ആശയങ്ങളുള്ള സായുധസംഘമായ യുക്രൈനിലെ അസോവ് ബറ്റാലിയൻ ഇന്ന് അസോവ് റെജിമെന്റായി മാറി യുദ്ധത്തിൽ സജീവമായിരിക്കുന്നു. യുക്രൈൻ നാറ്റോയിൽ ചേർന്നിട്ടില്ല, പക്ഷേ, അതിലെ അംഗരാജ്യത്തിനു കിട്ടുന്നതുപോലുള്ള പിന്തുണയോടെ റഷ്യക്കെതിരേ പോരാടുന്നു. ഒരുവർഷത്തിനിടെ പുതിൻ ലക്ഷ്യങ്ങളൊന്നും നേടിയില്ല. പക്ഷേ, ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്ന് ആവർത്തിക്കുന്നു അദ്ദേഹം.

യുദ്ധത്തിലെ കക്ഷികൾ

ലോകത്തെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ സേനയെന്നാണ് റഷ്യൻ പട്ടാളത്തിന്റെ വിശേഷണം. ആ സൈന്യത്തിന്റെ കരുത്തിൽ അതിവേഗം യുക്രൈൻ സർക്കാരിനെ താഴെയിറക്കാമെന്ന ഉദ്ദേശ്യത്തോടെയായിരുന്നിരിക്കണം പുതിൻ യുദ്ധം തുടങ്ങിയത്. പക്ഷേ, യുക്രൈൻ സൈന്യം അപ്രതീക്ഷിതമായി ചെറുത്തുനിന്നു. 2014-ൽ ദിവസങ്ങൾകൊണ്ട് ക്രൈമിയ യുക്രൈനിൽനിന്നു പിടിച്ചെടുത്തിരുന്നു റഷ്യ. അതിനുശേഷം പാശ്ചാത്യരാജ്യങ്ങൾ യുക്രൈൻ സേനയ്ക്ക് നൽകിയ പരിശീലനത്തിന്റെ മികവ് അവർ കാണിച്ചു. യുക്രൈനെ മുന്നിൽനിർത്തി റഷ്യക്കെതിരേ പാശ്ചാത്യരാജ്യങ്ങൾ നടത്തുന്ന ഒളിയുദ്ധമെന്ന ആരോപണം സാധൂകരിക്കുംവിധമാണ് കാര്യങ്ങൾ.

2022 ഫെബ്രുവരിയിൽ വടക്കും കിഴക്കും തെക്കും അതിർത്തികളിലൂടെ യുക്രൈനിൽ കടന്നുകയറി ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തുമുന്നേറിയ റഷ്യൻ പട്ടാളത്തിന് പക്ഷേ, തലസ്ഥാനമായ കീവ് തൊടാൻ കഴിഞ്ഞില്ല. മാർച്ചായപ്പോൾ റഷ്യൻസേന യുക്രൈന്റെ വടക്കും തെക്കുമായി ഒതുങ്ങിപ്പോയി. യുക്രൈൻ പിടിക്കുക എന്ന ലക്ഷ്യം അതോടെ പുതിൻ മാറ്റിപ്പിടിച്ചു. റഷ്യൻ വിഘടനവാദത്തിനു വേരാഴമുള്ള കിഴക്കൻമേഖലയായ ഡോൺബാസിനെ സ്വതന്ത്രമാക്കാനായി പിന്നെയുള്ള യുദ്ധം. 2022 സെപ്റ്റംബറിൽ ഇവിടത്തെ ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് എന്നിവയെയും അടുത്തുള്ള ഹെർസോൺ, സാഫോറീസിയ എന്നീ പ്രദേശങ്ങളെയും റഷ്യ ഏകപക്ഷീയമായി സ്വതന്ത്രമായി പ്രഖ്യാപിച്ചു. ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് എന്നിവയെ മുമ്പേ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായാണ് കണക്കാക്കുന്നത്. റഷ്യ പിടിച്ചെടുത്ത ഹെർസോൺ 2022 നവംബറിൽ യുക്രൈൻ തിരിച്ചുപിടിച്ചു. റഷ്യക്ക് നാണക്കേടുണ്ടാക്കിയ ആ വീണ്ടെടുക്കലിനുശേഷം യുദ്ധമിപ്പോൾ ഡോൺബാസിലേക്കു ചുരുങ്ങിയിരിക്കുന്നു.

പിന്തുണച്ചും മുഖംതിരിച്ചും

റഷ്യയോടുള്ള ഇന്ധന ആശ്രിതത്വത്തിന്റെ പേരിലും സമാധാനത്തിന്റെ പാതവിടാൻ മടിച്ചും ആദ്യം അറച്ചുനിന്ന ജർമനിയുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളാണ് ഇപ്പോൾ യുക്രൈന്റെ ബലം. ​േകാടിക്കണക്കിനു ഡോളറാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഖ്യം യുക്രൈനു നൽകിയത്; നൽകുന്നത്. അത്യാധുനിക ആയുധങ്ങൾ, പടക്കോപ്പുകൾ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ട ചെലവ് എല്ലാം സഹായങ്ങളിലുൾപ്പെടും. അമേരിക്ക മാത്രം ഇതുവരെ 5000 കോടി ഡോളറിന്റെ (ഏകദേശം നാലുലക്ഷം കോടിയിലേറെ രൂപ) സഹായംനൽകി. 50 കോടി ഡോളറിന്റെ (4377 കോടി രൂപ) ആയുധങ്ങൾകൂടി കഴിഞ്ഞദിവസം വാഗ്ദാനംചെയ്തു.

ഉപരോധം, ആഘാതം

ഉപരോധങ്ങളിലൂടെ റഷ്യൻ ഖജനാവിനെ ദുർബലപ്പെടുത്തി പുതിനെ മുട്ടുകുത്തിക്കുക എന്നതാണ് പാശ്ചാത്യസഖ്യത്തിന്റെ ലക്ഷ്യം. ഉപരോധങ്ങൾ റഷ്യയെ ചെറുതായി ബാധിച്ചുതുടങ്ങി. ഇക്കൊല്ലം റഷ്യൻ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനമേ വളരൂ എന്ന് അന്താരാഷ്ട്ര നാണ്യനിധി.

ലോകമെങ്ങും കോടിക്കണക്കിനു ജനങ്ങൾ യുദ്ധംകാരണമുണ്ടായ വിലക്കയറ്റത്തിന്റെ ഭാരമനുഭവിക്കുന്നു. ഭക്ഷ്യ, ഇന്ധന വിപണികളിലാണ് അത് ഏറെയും പ്രതിഫലിക്കുന്നത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ടു രാജ്യങ്ങളും ഇവയുടെ കയറ്റുമതിയിൽ മുന്നിൽനിൽക്കുന്നവയാണ് എന്നതാണ് ഇതിനു കാരണം.

ഉത്തരമില്ലാത്ത ചോദ്യം

യുദ്ധം എന്നുതീരും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. വർഷങ്ങൾ നീളുമെന്നു പറയുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ്. സമാധാനത്തിന്റെ സാധ്യതകൾ മങ്ങുന്നെന്നു വിലപിക്കുന്നു ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

ക്രൈമിയ ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ റഷ്യക്കു വിട്ടുകൊടുത്തുള്ള വെടിനിർത്തലിന് സെലെൻസ്കി തയ്യാറല്ല. കീവ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജി സെപ്റ്റംബറിൽ പുറത്തുവിട്ട സർവേയിൽ പങ്കെടുത്ത 87 ശതമാനം യുക്രൈൻകാരും ഇക്കാര്യത്തിൽ പ്രസിഡന്റിനൊപ്പമാണ്. പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുകൊടുത്തുള്ള സമാധാനത്തിന് പുതിനും തയ്യാറാവില്ല. ചരിത്രപരമായി അവകാശപ്പെട്ട ഭൂമിക്കായാണ് യുദ്ധം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അറ്റകൈക്ക് ആണവായുധമുപയോഗിച്ചേക്കുമെന്ന് ഇടയ്ക്കിടെ പുതിൻ സൂചിപ്പിക്കുന്നു.

റഷ്യയുടെ പടക്കോപ്പുകൾ അതിവേഗം തീരുന്നെന്നാണ് വാർത്തകൾ. അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും നൽകുന്ന അത്യാധുനിക ആയുധങ്ങൾ അതിവേഗം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് യുക്രൈൻ.

ആയുധങ്ങൾ വേഗം തീരുന്നത് യുക്രൈനെ സഹായിക്കുന്ന രാജ്യങ്ങളെ 'തളർത്തി'യേക്കാമെന്ന് സെലെൻസ്‌കിതന്നെ ജർമനിയിൽ പറഞ്ഞു. മറ്റൊരു സംഭവവികാസം കൂടി ഇതിനിടെയുണ്ടായി. സർക്കാരിനെ അട്ടിമറിക്കാൻ റഷ്യ കോപ്പുകൂട്ടുന്നുവെന്ന് യുക്രൈന്റെ അയൽരാജ്യമായ മൊൾഡോവ ആരോപിച്ചു. മൊൾഡോവയുടെ ആശങ്ക സാധുവായാൽ യുക്രൈൻ യുദ്ധത്തിന്റെ ഭാവി വേറൊന്നായേക്കാം.

Content Highlights: Reflection Of ukraine war

war essay in malayalam

Share this Article

Related topics, russia ukraine war, get daily updates from mathrubhumi.com, related stories.

kim jom un-putin

റഷ്യയ്ക്കുവേണ്ടി പതിനായിരം ഉത്തരകൊറിയന്‍ സൈനികര്‍; റഷ്യ-യുക്രൈന്‍ യുദ്ധം പുതിയ തലത്തിലേക്ക്

nuclear weapon

ആണവമിസൈൽ പരീക്ഷണം നടത്തി റഷ്യ; പ്രതിസന്ധിഘട്ടം, എന്തിനും തയ്യാറെടുക്കണമെന്ന് സൈന്യം

North Korea's leader Kim Jong Un visit

റഷ്യയെ തുണയ്ക്കാന്‍ ഉത്തര കൊറിയന്‍ പട്ടാളം, അമ്പരന്ന് യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

gn saibaba

ചാപ്പകുത്തിയ ജീവിതം: കുടുംബത്തോടൊപ്പം കുറച്ചുകാലം കഴിയണമെന്ന ആഗ്രഹപോലും സഫലമായില്ല

child welfare

രാജ്യത്ത് ശിശുക്ഷേമം കുറഞ്ഞ പത്ത് വർഷം; കുട്ടികൾക്കായി ചെലവഴിച്ചത് മുൻസർക്കാരിനേക്കാൾ പകുതി മാത്രം

Narendra Modi

സംസ്ഥാനങ്ങളുടെ മാത്രം ബാധ്യതയാവുന്ന സാമൂഹിക ഉന്നമനം; സാമൂഹിക സുരക്ഷയിൽ മോദി സർക്കാരിന്റെ മാർക്കെത്ര?

rajasree with her parents

അച്ഛനമ്മമാരെ വൃദ്ധസദനത്തിലാക്കുന്നവർ വെറുക്കപ്പെടേണ്ടവരല്ല; അമേരിക്കന്‍ മലയാളിയുടെ തുറന്നെഴുത്ത്

More from this section.

man coming out of an atm counter

പത്ത് രൂപ ടിപ്പ് കൊടുക്കും, അഞ്ച് രൂപയ്ക്ക് അടികൂടും, ...

gn saibaba

ചാപ്പകുത്തിയ ജീവിതം: കുടുംബത്തോടൊപ്പം കുറച്ചുകാലം കഴിയണമെന്ന ...

girl child

ഈ കുട്ടികൾ അറിയുന്നുണ്ടോ ലോകം ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്, ...

Beml

വന്ദേഭാരത് കുറ‍ഞ്ഞ ചെലവിൽ ഉണ്ടാക്കി,1 ലക്ഷം കോടി ലാഭിക്കാം; ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

Activate your premium subscription today

  • Kerala Byelection 2024
  • Latest News
  • Weather Updates
  • Change Password

ലോകസമാധാനം കെടുത്തുന്ന യുദ്ധം

Published: October 10 , 2023 10:57 AM IST

2 minute Read

Link Copied

ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഉടലെടുത്ത അഗ്‌നിഗോളം. ചിത്രം: എപി

Mail This Article

 alt=

യുദ്ധത്തെ ദുഃഖം എന്നു മാറ്റിവിളിച്ചത് വിഖ്യാത എഴുത്തുകാരൻ ഒ.വി.വിജയനാണ്. ഇതാ വീണ്ടുമെ‍ാരു വലിയദുഃഖം കനത്ത നാശനഷ്ടങ്ങളായി പെയ്യുന്നു. ഹമാസ് – ഇസ്രയേൽ ആക്രമണ, പ്രത്യാക്രമണങ്ങളിൽ ആ മേഖലയുടെയും പശ്ചിമേഷ്യയുടെയും മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനമാണു നഷ്ടമാകുന്നത്. കനത്ത നാശനഷ്ടങ്ങളുണ്ടാക്കി, ബഹുമുഖ ആക്രമണങ്ങളുമായി ഇരുകൂട്ടരും മുന്നോട്ടുനീങ്ങുന്നതു രാജ്യാന്തര സമൂഹത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്നു. 

പലസ്തീൻ സായുധസംഘമായ ഹമാസ് തെക്കൻ ഇസ്രയേലിൽ ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തിൽനിന്നാണു തുടക്കം. തുടർന്ന്, ‘ദീർഘവും ദുഷ്കരവുമായ യുദ്ധ’ത്തിനു തയാറെടുക്കാൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആഹ്വാനം ചെയ്തതിലൂടെ ഇസ്രയേലിന്റെ ഔദ്യോഗിക യുദ്ധപ്രഖ്യാപനമായി. സൈനികരടക്കം ഒട്ടേറെ ഇസ്രയേൽ പൗരരെ ഹമാസ് ബന്ദികളാക്കിയതായാണു വിവരം. ഇവരിൽ സ്ത്രീകളും വയോജനങ്ങളുമുണ്ട്. മിസൈലുകളും റോക്കറ്റുകളും നാശങ്ങൾ വിതച്ചുകെ‍ാണ്ടേയിരിക്കുന്നു. 

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ലോകം നടുക്കത്തോടെ കണ്ടത് ഇരുപക്ഷത്തും ജീവനഷ്ടമടക്കമുള്ള മഹാനാശമാണ്; സകലതും നഷ്ടപ്പെട്ടവരുടെ കഠിനദുഃഖമാണ്; ചോരയുടെയും കണ്ണീരിന്റെയും മഹാപ്രവാഹമാണ്. വീടുകൾ ഇടിച്ചുനിരത്തപ്പെടുന്നു, ഉപജീവനമാർഗങ്ങൾ കുഴിച്ചുമൂടപ്പെടുന്നു. ദശാബ്ദങ്ങളായി തുടർദുരനുഭവങ്ങളേറെ സഹിച്ച ഈ മേഖലകളിലെ ജനതയ്ക്കുമേൽ ഇനിയും ആക്രമണവും ദുരിതങ്ങളും വർഷിക്കുന്നത് മനുഷ്യത്വത്തിനു നേരെയുള്ള കടന്നാക്രമണംതന്നെയായി കാണണം.

പരിഷ്കൃതമായി ചിന്തിക്കുന്ന നവലോകത്തിന് ഒരു യുദ്ധത്തെയും ന്യായീകരിക്കാനാവില്ല. ഇരുപതാം നൂറ്റാണ്ടിന്റെ സമാധാനം തകർത്ത ആദ്യത്തെ ലോകയുദ്ധത്തെ ഇതിന്റെ ഏറ്റവും ശാപഗ്രസ്തമായ ഉദാഹരണങ്ങളിലെ‍ാന്നായി കാണാം. 1914 ജൂലൈ 28ന് ആരംഭിച്ച ഒന്നാം ലോകയുദ്ധം 1918 നവംബർ 11നാണ് അവസാനിച്ചത്. അതിനകം ലക്ഷക്കണക്കിനു സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടു. യുദ്ധത്തിൽ പങ്കെടുത്ത രാഷ്‌ട്രങ്ങളെല്ലാംകൂടി ഏഴു കോടിയോളം സൈനികരെ അണിനിരത്തിയതിൽ കൊല്ലപ്പെട്ടത് ഒരുകോടിയിലധികംപേരാണെന്നാണ് ഏകദേശ കണക്ക്. മൂന്നു കോടിയിലധികം പട്ടാളക്കാർക്കു ഗുരുതരമായ മുറിവേറ്റു. രോഗവും പട്ടിണിയുംമൂലം ലക്ഷക്കണക്കിനാളുകളാണു മരിച്ചത്. എത്രയോ നഗരങ്ങളും ജനപദങ്ങളും നാമാവശേഷമായി. കൃഷിയും വ്യവസായവും സമ്പദ്‌വ്യവസ്‌ഥയും തകർന്നു.

മാനവചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്‌ടിച്ചുകൊണ്ട്, ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യത്തെ അണുബോംബുകൾ അമേരിക്ക വർഷിച്ചതാണ് രണ്ടാം ലോകയുദ്ധത്തിന്റെ ഏറ്റവും ക്രൂരചിത്രം. അതിനുശേഷവും രാഷ്‌ട്രങ്ങൾ തമ്മിൽ  യുദ്ധങ്ങളുണ്ടായി. ഓരോ യുദ്ധാനന്തരവും മഹാനഷ്‌ടങ്ങളുമുണ്ടായി. ഇപ്പോഴും പല രാഷ്‌ട്രങ്ങളിലും സംഘർഷത്തിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്; അതു ലോകത്തിന്റെ സ്വാസ്‌ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. 

ഒന്നര വർഷത്തിലേറെയായി തുടരുന്ന റഷ്യ– യുക്രെയ്ൻ യുദ്ധം ലോകത്തിന്റെ കൺമുന്നിലുള്ള ദുരന്തപാഠമാണ്. രാജ്യാന്തര സമൂഹത്തിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ അവസാനിപ്പിക്കാമായിരുന്ന സംഘർഷമാണ് അവിടെ രൂക്ഷയുദ്ധമായി നീളുന്നത്. ഐക്യരാഷ്ട്ര സംഘടനയും രക്ഷാസമിതിയും നിഷ്ക്രിയ അവസ്ഥയിലാണെന്നും യുക്രെയ്ൻ യുദ്ധം കൈകാര്യം ചെയ്യുന്നതിലെ കഴിവില്ലായ്മ അതിന്റെ പരിമിതികൾ വ്യക്തമാക്കുന്നുവെന്നും ഈ വർഷമാദ്യം ഐക്യരാഷ്ട്ര പൊതുസഭയുടെ അന്നത്തെ അധ്യക്ഷൻ ഷാബ കറോഷി അഭിപ്രായപ്പെടുകയുണ്ടായി.

ഹമാസ് – ഇസ്രയേൽ സംഘർഷത്തിലും യുഎൻ ഇതുവരെയും കണിശമായ നിലപാട് എടുക്കാത്തത് അപലപനീയമാകുന്നു. യുഎൻ പരാജയപ്പെട്ടതുകെ‍‍ാണ്ടാണ് ഇസ്രയേലിലും പലസ്തീനിലും രക്തച്ചെ‍ാരിച്ചിൽ ഉണ്ടാകുന്നതെന്ന ആരോപണം അതീവഗൗരവമുള്ളതാണ്. കൂടുതൽ നഷ്ടങ്ങളിലേക്കും നാശങ്ങളിലേക്കും ഈ യുദ്ധം തുടർന്നുകൂടാ. ഇനിയും കെടുതികൾ ഉണ്ടാകാത്തവിധം സംഘർഷം അവസാനിപ്പിക്കാൻ യുഎന്നും ലോകരാഷ്ട്രങ്ങളും ഉടൻ ഇടപെടുകതന്നെ വേണം. ഇസ്രയേലും പലസ്തീനും തമ്മിലും മറ്റെല്ലാ രാജ്യങ്ങളുമായും ശാശ്വതസമാധാനത്തിനുള്ള ശ്രമങ്ങളാണു വേണ്ടത്. 

പക്ഷംചേരലിനപ്പുറത്ത്, ശാന്തിയിലേക്കുള്ള വാതിലുകൾ ഹൃദയപൂർവം തുറന്നുവയ്ക്കാൻ പുതിയകാലം ഉറപ്പിച്ചുപറയുന്നതു ലോകരാഷ്ട്രങ്ങൾ കേൾക്കാതിരുന്നുകൂടാ. ചോരകെ‍ാണ്ടല്ല, സഹവർത്തിത്വവും മാനുഷികതയുംകെ‍ാണ്ടാവണം പുതിയ ലോകക്രമത്തിന്റെ നിർമിതി. ചരിത്രത്തിലേക്കു ദുഃഖങ്ങൾമാത്രം അവശേഷിപ്പിക്കുന്ന ഈ ചോരക്കളി ഇവിടെനിർത്താം; നിർത്തണം.

Israel - Palestine war

  • Editorial Editorialtest -->
  • Israel Palestine Conflict Israel Palestine Conflicttest -->
  • Hamas Hamastest -->
  • Palestine Palestinetest -->
  • israel israeltest -->

മുസ്ലിം മെമ്മോ

കാരണം ഇസ്ലാം പ്രധാനമാണ്

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി.

ബദറിലെ പോരാട്ടം തുടങ്ങുന്നതിന് ഒരു പാട് മുമ്പേ മദീനയിൽ അഭയം പ്രാപിച്ച മുസ്ലിങ്ങളും, ഖുറൈശികളും തമ്മിൽ യുദ്ധത്തിലേക്കു വഴി വെക്കാവുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. കാരണം മക്കയുടെ അധികാരം കയ്യാളിയിരുന്ന ഖുറൈശികൾ മുസ്ലിമായതിന്റെ പേരിൽ മാത്രം വിശ്വാസികളുടെ മേലിൽ നടത്തിയിരുന്നത് അതി ക്രൂരമായ മർദ്ദങ്ങളായിരുന്നു. എന്നാൽ ഇസ്ലാം ഉയർത്തി പിടിച്ച മാനവിക ദർശനങ്ങൾ അറബികൾക്കിടയിൽ വലിയ തേരോട്ടത്തിന്ന് വഴി തെളിയിച്ചു. മദീനയിലും മറ്റും മുസ്ലിം പക്ഷത്തിന്റെ അംഗ ബലം ക്രമേണേ ഉയരാൻ തുടങ്ങി.

ഇത് കലാശിച്ചത് ഇരു കൂട്ടരും തമ്മിലുള്ള തുറന്ന പോരിനാണ്.ഈ ഇടക്കാണ് അമ്പതിനായിരത്തോളം വരുന്ന സ്വർണ നാണയങ്ങൾ അടക്കം സാധനങ്ങൾ കുത്തി നിറച്ച നൂറുകണക്കിന് ഒട്ടകക്കൂട്ടങ്ങൾ അബൂ സുഫിയാന്റെ നേതൃത്വത്തിൽ വഹിച്ചു കൊണ്ടു വരുന്ന വിവരം മുസ്ലിങ്ങൾ അറിയാനിടയായത്. തീർച്ചയായും അത്തരം ഒരു വലിയ യാത്ര സംഘത്തെ പിടികൂടിയാൽ വലിയ സാമ്പത്തിക അഘാതം ശത്രുക്കൾക്ക് മേൽ ഉണ്ടാകും. വളരെ ശ്രദ്ധിക്കേണ്ട കാര്യം അബൂ സുഫിയാൻ അന്ന് ഇസ്ലാമിക ആശ്ലേശം നടത്തിയിരിന്നില്ല.

ബദർ യുദ്ധത്തിന്റെ കാരണം

മുസ്ലിങ്ങൾ നടത്തിയ ആദ്യത്തെ യുദ്ധമായിരുന്നു ബദർ. അതിന് മുമ്പ് ചെറിയ തരത്തിലുള്ള സംഘട്ടനങ്ങൾ സജീവമായിരുന്നെങ്കിലും ഒരു യഥാർത്ഥ പോർ മുഖം തുറന്നിരുന്നില്ല. സ്വൈരമായി ജീവിക്കാൻ അനുവദിക്കാതെ മുസ്ലിംകളെ മക്കാ മുശ്രിക്കുകൾ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അവരുടെ ദ്രോഹങ്ങൾ സഹിക്കവയ്യാതായപ്പോൾ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകാൻ പ്രവാചകനും സ്വഹാബാക്കളും തീരുമാനിച്ചു. ഇതടിസ്ഥാനത്തിൽ തങ്ങളുടെ സകല സാമ്പാദ്യങ്ങളും കൊള്ളയടിച്ച ഖുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടാൻ മുസ്ലിംകൾ തീരുമാനമെടുത്തു. കാരണം, മുസ്ലിംകളെ ആക്രമിക്കാൻ ഖുറൈശികൾക്ക് കരുത്തു നൽകുന്നത് അവരുടെ സാമ്പത്തിക ശേഷിയാണ്. അതു ക്ഷയിപ്പിച്ചാലേ അവരുടെ ശല്യത്തിന് തടയിടാനാവൂ. ഈ ഒരു ലക്ഷ്യത്തോടെ എമ്പത്തി രണ്ടു മുഹജിറുകളും, അറുപത്തി ഒന്ന് അവുസ് ഗോത്രങ്ങളിൽ നിന്നുള്ളവരും, നൂറ്റി എഴുപത് കസരജ് ഗോത്രങ്ങളും അടങ്ങുന്ന മുസ്ലിം സംഘം കച്ചവട സംഘത്തെ പിടികൂടാൻ പുറപ്പെട്ടു. കച്ചവട സംഘത്തിൽ തങ്ങളുടെ ഓഹരിയില്ലാത്ത ഒരറ്റ കച്ചവടക്കാരന്റെ വീടും മക്കയിൽ ഉണ്ടായിരുന്നില്ല.

മദീനയുടെ തെക്ക് പടിഞ്ഞാറു നൂറ്റി അമ്പത്തിയഞ്ചു കിലോമീറ്റർ ദൂരമുള്ള ബദറിലേക്ക് പ്രവാചകനും, സംഘവും യാത്ര സംഘത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു. അത്തരം ഒരു ഉദ്യമം വിജയിക്കണമെങ്കിൽ തീർത്തും അത് രഹസ്യമാക്കേണ്ടതുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ബദറിലേക്ക് തിരിയുന്നതിന്നു മുമ്പ് വരെ പ്രവാചകൻ മറ്റൊരു വഴിയിലൂടെയാണ് സഞ്ചാരിച്ചിരുന്നത്. ആയിരക്കണക്കിന് ഒട്ടകങ്ങളിലായുള്ള കച്ചവട സംഘത്തിന്റെ നായകൻ അബൂ സുഫിയാനാണ്. അദ്ദേഹം വളരെ ബുദ്ധിമാനാണ്, പ്രവാചകനും സംഘവും തന്റെ വഴയിൽ വരുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ മക്കയിലേക്കുള്ള സ്ഥിരം പാതയിൽ നിന്നും മാറി സമുദ്ര തീരം വഴിയായി പിന്നീട് അദേഹത്തിന്റെ യാത്ര.

A map of the Badr campaign, showing the route taken by Abu Sufyan to protect his caravan

തങ്ങളെ മുസ്ലിങ്ങൾ പിന്തുടരുന്ന വാർത്ത ഉടനെ അബൂ സുഫിയാൻ മക്കയിലേക്ക് അറിയിച്ചു. ഇതറിഞ്ഞ ഖുറൈശികൾ ക്രോധം കൊണ്ട് കലിതുള്ളി. എന്നാൽ എല്ലാവരും ഒരു തരം ആശയകുഴപ്പത്തിലായിരുന്നു. ധീരനെന്നു അവകാശവാദം ഉന്നയിക്കുന്ന അബൂ ജഹൽ പോലും യാത്ര സംഘത്തെ രക്ഷിക്കാൻ കുതിച്ചില്ല. പക്ഷെ ഖുറൈശികൾ അടങ്ങിയില്ല, അവർ അയാളെ നിർബന്ധിച്ചു കൊണ്ടിരുന്നു. “നോക്കൂ, നിങ്ങൾ ഇന്ന് വന്നില്ലെങ്കിൽ അറബികൾക്ക്‌ നിങ്ങളോടുള്ള മതിപ്പ് കുറയും”. സമ്മർദ്ദം രൂക്ഷമായതോടെ അദ്ദേഹം അവരോടായി പറഞ്ഞു. “മക്കയിലെ ഏറ്റവും ശക്തനായ ഒരു ഒട്ടകത്തെ എനിക്ക് എത്തിക്കൂ “.

ഖുറൈശികളുടെ സൈന്യം ജൂഹ്ഫയിൽ എത്തിയപ്പോൾ അബൂ സുഫിയന്റെ സന്ദേശം എത്തി അവർക്ക്. അതെ മുസ്ലിങ്ങളുമായി ഉള്ള കൂട്ടിമുട്ടലിൽ നിന്നും അദ്ദേഹം ഒരു വിധേനെ രക്ഷപ്പെട്ടിരിക്കുന്നു. അത് കൊണ്ട് നിങ്ങൾ മക്കയിലേക്ക് തിരികെ പോയിക്കൊള്ളൂ. ഇത് കേട്ട വലിയ ഒരു സംഘം തിരികെ പോകാൻ തയ്യാറെടുത്തപ്പോൾ അബൂ ജഹൽ അതിന്ന് തയ്യറായില്ല, മുസ്ലിങ്ങളുമായി ഒരു എന്നെന്നേക്കുമായുള്ള യുദ്ധമല്ലാതെ ഒന്നും അയാൾക്ക്‌ സ്വീകാര്യമല്ലായിരുന്നു.

തീർച്ചയായും ഈ ഒരു യുദ്ധം അവർക്ക് ഒഴുവാക്കമായിരുന്നു. കാരണം മുസ്ലിങ്ങൾ ഒരിക്കലും അക്രമകാരിയല്ല എന്ന യാഥാർഥ്യം അവർക്ക് അറിയാം. മക്കയിലെ ഒരു വലിയ പറ്റം ഖുറൈശികൾക്കും യുദ്ധം അനാവശ്യമാണെന്ന ബോധ്യമുണ്ടായിരുന്നു, എന്നാൽ അബൂ ജഹൽ എന്ന ധിക്കാരിയുടെ അഹന്തയും പിടിവാശിയും ഒരു തുറന്ന പോരാട്ടത്തിന് തന്നെ വഴിതുറന്നു.

ബദറിലേക്ക്‌

മുസ്ലിങ്ങൾ ബദർ ലക്ഷ്യമാക്കി നടന്നു. അവസാനം ആവിശ്വാസികൾ അവിടെ എത്തി ചേർന്ന അതെ രാത്രിയിൽ  പോരാട്ട ഭൂമിയിൽ എത്തിച്ചേർന്ന മുസ്ലിങ്ങൾ പർവത നിരകളുടെ വടക്ക്‌ ഭാഗത്ത് തമ്പടിച്ചു. ഹബ്ബാബ് ഇബ്നു മുൻസിർ (റ ) ആയിരുന്നു ഈ വഴി കാണിച്ചു കൊടുത്തത്. കാരണം, ഈ വഴിയുടെ ആധിപത്യം ശത്രുക്കളേക്കാളും മുമ്പേ വെള്ളം ലഭിക്കാൻ സഹായിക്കും. യുദ്ധത്തിലെ തങ്ങളുടെ സ്ഥാനമാനങ്ങൾ നിർണ്ണയിച്ച മുസ്ലിം സൈന്യം പ്രവാചകനെ നായക സ്ഥാനം അലങ്കരിക്കാൻ ഒരു പല്ലക്ക്‌ നിർമ്മിച്ചു. സാദ് ഇബ്നു മുൻസിറിന്റ (റ) നേത്രത്വത്തിൽ ഉള്ള യുവ അൻസാരികളുടെ ഒരു സുരക്ഷ വലയം പ്രവാചകന് ചുറ്റും തയ്യാറാക്കി. പക്ഷേ മുസ്ലിംകള്‍ ജലസ്രോതസ്സുകളില്‍ നിന്ന് അകന്നും ഖുറൈശികള്‍ അടുത്തുമായിരുന്നു. അംഗസ്നാനത്തിനും കുളിക്കാനും ദാഹമകറ്റാനും ആവശ്യമായ വെള്ളത്തിന് രാത്രിയില്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ചു. പൊടി അടങ്ങി. ഭൂമി ഉറച്ചു. സഞ്ചാരയോഗ്യമായി. വെള്ളം സുലഭമായി. ദാഹം തീര്‍ത്തു. പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു. അന്തരീക്ഷവും മനസ്സുമെല്ലാം കുളിരണിഞ്ഞു. ഇതേ സമയം ഖുറൈശികളുടെ താവളത്തില്‍ ചെളി നിറഞ്ഞു. നടക്കാനും സഞ്ചാരത്തിനും പറ്റാതായി.

മഴ നൽകി കൊണ്ട് അല്ലാഹു പറഞ്ഞു:

ആകാശത്ത് നിന്നും അവന്‍ നിങ്ങള്‍ക്ക് മീതെ മഴ വര്‍ഷിപ്പിക്കുന്നു. അത്കൊണ്ട് നിങ്ങളെ അവന്‍ ശുദ്ധീകരിക്കാനും പിശാചിന്‍റെ മാലിന്യം ദൂരീകരിക്കാനും നിങ്ങളുടെ ഹൃദയങ്ങള്‍ ബലപ്പെടുത്താനും പാദങ്ങള്‍ ഉറപ്പിച്ചു നിറുത്താനും

ഖുറൈശികൾ കരുതിയത് ചെറിയ മുസ്ലിം പക്ഷത്തെ ഉടനെ പരാജയപ്പെടുത്താമെന്നാണ്. ആ ആത്മ വിശ്വാസത്തിൽ അവർ അഭിരമിച്ചു .തങ്ങളുടെ മേനിയും പ്രതാപവും പ്രകടമാക്കി തന്നെയായിരുന്നു അവരുടെ പുറപ്പാട്. നൂറില്‍ പരം കുതിരപ്പടയാളികള്‍! ധാരാളം ഒട്ടകങ്ങള്‍, പാട്ടു പാടാനും നൃത്തം വെക്കാനും സ്ത്രീകള്‍. ഈ അഹങ്കാരം അവരെ പരാജയത്തിലേക്ക് നയിക്കാൻ വലിയ കാരണമായി. മാത്രമല്ല, അല്ലാഹുവിൽ ഉള്ള വിശ്വാസികളുടെ അജഞ്ചലമായ വിശ്വാസം മുസ്ലിങ്ങളെ എത്ര ശത്രുക്കളെയും നേരിടാൻ പര്യാപ്തമാക്കിയിരുന്നു.

യുദ്ധം തുടങ്ങിയത് മുസ്ലിങ്ങളോട് വലിയ ശത്രുത വെച്ച് പുലർത്തിയ അൽ ആസവദ് കസൂമിയെന്ന് മനുഷ്യനും, പ്രവാചകന്റെ അമ്മാവനായ ഹംസ ഇബ്നു അബ്ദുൽ മുത്തലിബും തമ്മിലായിരുന്നു. ശത്രുവിന്റെ കാല് വെട്ടി മാറ്റിയ ഹംസ ഖുറൈശികളെ പരിപ്രാന്തരാക്കി. തുടർന്ന് വന്ന മുശ്രിക്കുകളുടെ മൂന്നും മല്ലന്മാർ മുസ്ലിങ്ങളെ വെല്ലുവിളിച്ചു. ഇത് കണ്ട് പോരിനിറങ്ങിയത് മൂന്ന് പേരായിരുന്നു. അലി (റ),ഹംസ (റ)ഉബൈദ് (റ). ഇവിടെയും മുസ്ലിങ്ങൾ തന്നെയാണ് വിജയത്തിന്റെ വെന്നി കൊടി പാറിച്ചത്. പക്ഷെ മുസ്ലിം പക്ഷത്തിൽ നിന്നും ഉബൈദ് (റ) സംഘട്ടനത്തിൽ ഗുരുതര പരിക്കേൽക്കുകയും ഷഹീദാകുകയും ചെയ്‌തു.

ഈ പോരാട്ടത്തിന്നു ശേഷം പ്രവാചകൻ ആവശ്യപ്പെട്ടത് പ്രകാരം മുന്നോട്ട് പോയ മുസ്ലിം സേന ശത്രു പക്ഷത്തിനു വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. പരാജയം മണത്ത ആ വലിയ സേന യുദ്ധ മുഖം വിട്ടു ഓടി പോയി.

ബദറിലെ നാശനഷ്ട്ടം

എട്ട് അൻസാറുകളും ആറ് മുഹജിറുകളൾക്കും മുസ്ലിം പക്ഷത്തിൽ നിന്നും ജീവൻ നഷ്ട്ടമായി. ബദറിന് അടുത്ത് മറവ് ചെയ്യപ്പെട്ട ഇവരുടെ മക്ബറകൾ ഇന്നും സംരക്ഷിക്കപ്പെടുന്നു. എഴുപതോളം ഖുറൈശീയോദ്ധാക്കൾ വെട്ടേറ്റ് നിലംപരിശായി, ഖുറൈശി കമാൻഡർമാർ എല്ലാവരും കൊല്ലപ്പെട്ടു. എഴുപതിൽപരം ശത്രുഭടന്മാരെ മുസ്ലിം സൈന്യം തടവിലാക്കി, ബദർ യുദ്ധത്തിൽ അലി(റ) മാത്രം ഇരുപത്തൊന്നു പേരെ വധിച്ചതായി രേഖയുണ്ട്.

ഇസ്ലാമിക ചരിത്രത്തിൽ ബദറിന് വലിയ പ്രാധാന്യമുണ്ട്, കാരണം ശത്രു പക്ഷത്തിനെതിരെ ആദ്യമായി വിജയം നേടിയ യുദ്ധമാണ് ഇത്. അറബ്യയിലെ മുശിരിക്കുകളുടെ പിന്നിൽ അണിനിരണവരെയെല്ലാം മുസ്ലിങ്ങൾ നേടിയ ഈ വിജയം പ്രകമ്പനം കൊള്ളിച്ചു. സത്യവിശ്വാസത്തിന്റെ പാതയിൽ മുന്നേറാൻ മുസ്ലിങ്ങളെ ബദർ പര്യാപ്തമാക്കുകയും ചെയ്‌തു.

  • Battle of Badr – Al-Islam
  • Battle of Badr – Google Arts and Culture
  • Battle of Badr – Questions on Islam
  • List of participants at the Battle of Badr – Wikia.org
  • Battle of Badr Battlefield – Wikimedia Commons (Image)
  • Battle of Badr Caravan Route Quraysh – Wikimedia Commons (Image

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...

ഹൂദ് നബി (സ) ൽ നിന്നും ആദ് സമൂഹത്തിൽ നിന്നുമുള്ള പാഠങ്ങൾ

ഹൂദ് നബി (സ) ൽ നിന്നും ആദ് സമൂഹത്തിൽ നിന്നുമുള്ള പാഠങ്ങൾ

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ലോകത്തെ മാറ്റി മറിച്ച 20 കണ്ടെത്തലുകൾ

ലോകത്തെ മാറ്റി മറിച്ച 20 കണ്ടെത്തലുകൾ

IMAGES

  1. Independence Day Speech /Essay in Malayalam /August 15 / 2021

    war essay in malayalam

  2. രണ്ടാം ലോകമഹായുദ്ധം/ Second World War in Malayalam, Study Material for

    war essay in malayalam

  3. 26+ War And Peace Quotes In Malayalam

    war essay in malayalam

  4. Essay on kargil war

    war essay in malayalam

  5. The Malayan Emergency: Essays on a Small, Distant War

    war essay in malayalam

  6. 26+ War And Peace Quotes In Malayalam

    war essay in malayalam

VIDEO

  1. Essay on War । War

  2. War and its effects speech in malayalam/യുദ്ധം വരുത്തുന്ന നാശങ്ങൾ/യുദ്ധം എന്ന വിപത്ത്/Mehraf's

  3. First World War in Malayalam

  4. Second World War Malayalam

  5. War by Luigi Pirandello summary in Malayalam. Kaleidoscope calicut University 4th semester

  6. Onnam Loka mahayudham / First World War / ഒന്നാം ലോക മഹായുദ്ധം/ History / in malayalam/WW1/ ചരിത്രം

COMMENTS

  1. യുദ്ധം വരുത്തുന്ന നാശങ്ങള് …

    Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for …

  2. യുദ്ധം

    രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക , ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക , അവകാശം പിടിച്ചു വാങ്ങുക എന്നിവയാകാം യുദ്ധ…

  3. യുദ്ധവും സമാധാനവും

    ലോക പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനും ആയ ടോൾസ്റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് യുദ്ധവും സമാധാനവും (War and Peace). പതിനെട്ടു വര്ഷം എടുത്ത് എഴുതിയ നോവൽ ആണ്. എന്നിട്ടും ഏഴു തവണ മാറ്റി എഴുതി.

  4. വേണ്ട, ഇനിയൊരു യുദ്ധം; …

    World. ചരിത്രം പലപ്പോഴും ഒാര്‍മപ്പെടുത്തലുകള്‍ മാത്രമല്ല …

  5. ഒന്നാം ലോകമഹായുദ്ധം

    യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം …

  6. ഗാസയുടെ 100 വർഷത്തെ യുദ്ധ …

    പാവ ഭരണകൂടം. ഓട്ടോമൻ സാമ്രാജ്യത്തെ തോൽപ്പിച്ച 1918-ലെ മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു ഈ പ്രദേശം …

  7. യുദ്ധം തരിപ്പണമാക്കിയ …

    ‘യുദ്ധങ്ങൾ അവസാനിക്കും, നേതാക്കന്മാർ ഹസ്തദാനം ചെയ്യും. വൃദ്ധമാതാവ് വീരചരമം പ്രാപിച്ച തന്റെ മകന്റെ തിരിച്ചു …

  8. യുദ്ധം ഒരുവര്‍ഷം തികയുമ്പോള്‍; …

    റഷ്യൻ വിഘടനവാദത്തിനു വേരാഴമുള്ള കിഴക്കൻമേഖലയായ ഡോൺബാസിനെ സ്വതന്ത്രമാക്കാനായി പിന്നെയുള്ള യുദ്ധം. 2022 …

  9. ലോകസമാധാനം കെടുത്തുന്ന യുദ്ധം- Editorial …

    യുദ്ധത്തെ ദുഃഖം എന്നു മാറ്റിവിളിച്ചത് വിഖ്യാത എഴുത്തുകാരൻ ഒ.വി.വിജയനാണ്. ഇതാ വീണ്ടുമെ‍ാരു വലിയദുഃഖം …

  10. ബദർ യുദ്ധം : ഇസ്ലാമിക …

    മുസ്ലിങ്ങൾ നടത്തിയ ആദ്യത്തെ യുദ്ധമായിരുന്നു ബദർ. അതിന് മുമ്പ് ചെറിയ തരത്തിലുള്ള സംഘട്ടനങ്ങൾ …